close
ഞായറാഴ്‌ച, ജൂൺ 28
Advertisement

ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് കാണികൾക്ക് സ്വന്തമായി കുടിവെള്ളക്കുപ്പി കൊണ്ടുവരാൻ ഫിഫ അനുമതി നൽകി. വടക്കേ അമേരിക്കയിലെ 16 സ്റ്റേഡിയങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വെള്ളം കൊണ്ടുവരുന്നതിന് നേരത്തെയുണ്ടായിരുന്ന വിലക്കിലാണ് ഇപ്പോൾ ഇളവ് വരുത്തിയിരിക്കുന്നത്. കടുത്ത ചൂട് പരിഗണിച്ച് ആരാധകരിൽ നിന്നുണ്ടായ പ്രതിഷേധത്തെത്തുടർന്നാണ് ഫിഫയുടെ ഈ തീരുമാനം.

ഇനി മുതൽ അമേരിക്കയിലും കാനഡയിലും നടക്കുന്ന മത്സരങ്ങൾക്ക് വരുന്നവർക്ക് 590 മില്ലിലിറ്റർ (20 ഔൺസ്) ശേഷിയുള്ള, ഫാക്ടറി സീൽ ചെയ്ത പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ സ്റ്റേഡിയത്തിനകത്തേക്ക് കൊണ്ടുപോകാം. ഓരോരുത്തർക്കും ഒരു കുപ്പി വീതം മാത്രമേ അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സുരക്ഷാ കാരണങ്ങളാൽ സ്റ്റീൽ കുപ്പികളോ അല്ലെങ്കിൽ വീണ്ടും ഉപയോഗിക്കാവുന്ന (reusable) കട്ടിയുള്ള പ്ലാസ്റ്റിക് കുപ്പികളോ സ്റ്റേഡിയത്തിനകത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. ഇത്തരം കുപ്പികൾ കൊണ്ടുവരുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്ന് ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹൈമോ ഷിർഗി അറിയിച്ചു.

Advertisement

നേരത്തെ ഒരു ലിറ്റർ വരെയുള്ള സുതാര്യമായ കുപ്പികൾ അനുവദിക്കുമെന്നായിരുന്നു നിയമമെങ്കിലും, പിന്നീട് ഇത് മാറ്റുകയായിരുന്നു. കടുത്ത ചൂടുള്ള സ്ഥലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ വെള്ളം ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഫുട്ബോൾ ആരാധക കൂട്ടായ്മകൾ പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.

Read Also:  ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡിനെ തകർത്ത് ബ്രസീൽ ഒന്നാമത്; ഹൈറ്റിക്കെതിരെ സമനിലയുമായി മൊറോക്കോ നോക്കൗട്ടിൽ

Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.