close
ബുധനാഴ്‌ച, മെയ്‌ 13
Advertisement

ഈ വർഷത്തെ ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ മൂന്ന് ആതിഥേയ രാജ്യങ്ങളിലും വെവ്വേറെ നടത്തുമെന്ന് ഫിഫ അറിയിച്ചു. മെക്സിക്കോ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിലായാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഓരോ രാജ്യത്തെയും ആദ്യ മത്സരത്തിന് മുന്നോടിയായാണ് ഗംഭീരമായ ഉദ്ഘാടന ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

ജൂൺ 11-ന് മെക്സിക്കോ സിറ്റിയിലാണ് ലോകകപ്പിന്റെ തുടക്കം. മെക്സിക്കൻ പോപ്പ് ബാൻഡായ മാന, അലെജാൻഡ്രോ ഫെർണാണ്ടസ്, ബെലിൻഡ എന്നിവർ ആദ്യ ചടങ്ങിൽ പരിപാടികൾ അവതരിപ്പിക്കും. ജൂൺ 12-ന് ടൊറന്റോയിൽ നടക്കുന്ന കാനഡയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി അലാനിസ് മോറിസെറ്റ്, മൈക്കൽ ബൂബ്ലെ, അലസ്സിയ കാര, ഡിജെ സഞ്ജയ് എന്നിവർ കാനഡയിൽ സംഗീത പരിപാടികൾ അവതരിപ്പിക്കും.

അതേദിവസം ലോസ് ഏഞ്ചൽസിൽ നടക്കുന്ന അമേരിക്കയുടെ മത്സരത്തിന് മുന്നോടിയായി പ്രശസ്ത ഗായിക കാറ്റി പെറി ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാകും. റാപ്പ് താരം ഫ്യൂച്ചറും ചടങ്ങിൽ പങ്കുചേരും. ഒന്നിലധികം രാജ്യങ്ങൾ ചേർന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ്. 2002-ൽ ദക്ഷിണ കൊറിയയും ജപ്പാനും ചേർന്നാണ് ഇതിനുമുമ്പ് ലോകകപ്പ് സംഘടിപ്പിച്ചത്.

Read Also:  മെസ്സി സന്ദർശന വിവാദം: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എല്ലാവരെയും തുറന്നുകാട്ടുമെന്ന് സംഘാടകൻ

Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.