close
വ്യാഴാഴ്‌ച, ജൂൺ 11
Advertisement

2026-ലെ ഫിഫ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ എവിടെ കാണാം എന്നതിനെക്കുറിച്ചുള്ള ആരാധകരുടെ ആശങ്കകൾക്ക് വിരാമം. സീ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഫിഫയുമായി നടത്തിയ കരാർ പ്രകാരം, വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾ സീയുടെ പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്ത്യയിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. 2034 വരെയുള്ള ഫിഫയുടെ പ്രധാന ഫുട്ബോൾ ടൂർണമെന്റുകൾ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം സീക്കാണ് ലഭിച്ചിരിക്കുന്നത്.

ഡിജിറ്റൽ ഉപയോക്താക്കൾക്ക് സീ5 (Zee5) ആപ്പ് വഴി മൊബൈൽ, ലാപ്ടോപ്പ്, ടാബ്‌ലെറ്റ് തുടങ്ങിയ ഉപകരണങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധിക്കും. ജൂൺ 11-ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാവുന്നത്. ജൂലൈ 19-നാണ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം നടക്കുന്നത്.

ടെലിവിഷനിൽ മത്സരം കാണാൻ ആഗ്രഹിക്കുന്നവർക്കായി കമ്പനിയുടെ പുതിയ ചാനലായ ‘യൂണിറ്റ്8 സ്പോർട്സ്’ (Unit8 Sports) നെറ്റ്‌വർക്ക് വഴി സംപ്രേക്ഷണം ഉണ്ടാകും. യൂണിറ്റ്8 സ്പോർട്സ് 1, യൂണിറ്റ്8 സ്പോർട്സ് 1 എച്ച്ഡി, യൂണിറ്റ്8 സ്പോർട്സ് 2, യൂണിറ്റ്8 സ്പോർട്സ് 2 എച്ച്ഡി എന്നീ ചാനലുകളിലൂടെ ആരാധകർക്ക് കളി ആസ്വദിക്കാം. 48 ടീമുകൾ മാറ്റുരയ്ക്കുന്ന 104 മത്സരങ്ങളാണ് ഇത്തവണത്തെ ലോകകപ്പിലുള്ളത്.

Advertisement

Read Also:  ലോകകപ്പ് ടിക്കറ്റുകൾ: നിരക്കുകളും ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ ഇങ്ങനെ
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.