close
ചൊവ്വാഴ്‌ച, ജൂൺ 16
Advertisement

ഫുട്ബോൾ ലോകകപ്പ് മത്സരത്തിൽ ആദ്യമായി പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കുന്ന ഇന്ത്യൻ വംശജനായ ആദ്യ താരമായി ന്യൂസിലൻഡിന്റെ സർപ്രീത് സിംഗ് മാറി. ലോസ് ഏഞ്ചൽസിൽ ഇറാനെതിരായ മത്സരത്തിലാണ് 27 വയസ്സുകാരനായ സർപ്രീത് ന്യൂസിലൻഡ് ടീമിനായി ബൂട്ടണിഞ്ഞത്. മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത താരം 90-ാം മിനിറ്റ് വരെ കളിക്കളത്തിൽ തുടർന്നു. 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ച മത്സരത്തിൽ മൂന്ന് തവണ താരം ഇറാൻ പോസ്റ്റിലേക്ക് ലക്ഷ്യം വെക്കുകയും ചെയ്തു.

ഓക്ക്‌ലൻഡിൽ പഞ്ചാബി മാതാപിതാക്കൾക്ക് ജനിച്ച സർപ്രീത് സിംഗ്, 2018-ൽ മുംബൈയിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യൻ ടീമിനെതിരെയും കളിച്ചിട്ടുണ്ട്. ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിനായി ബൂണ്ടസ് ലീഗയിൽ അരങ്ങേറ്റം കുറിച്ച ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് അദ്ദേഹം. നേരത്തെ 2006-ൽ ഫ്രാൻസിനായി കളിച്ച വികാസ് ദൊരാസോ ആണ് ലോകകപ്പിൽ പങ്കെടുത്ത ഏക ഇന്ത്യൻ വംശജൻ. എന്നാൽ അദ്ദേഹം പകരക്കാരനായി കുറച്ചു സമയം മാത്രമാണ് മൈതാനത്ത് ഇറങ്ങിയത്.

ഈ ലോകകപ്പിൽ സർപ്രീതിനെ കൂടാതെ ഓസ്‌ട്രേലിയയുടെ നിഷാൻ വേലുപ്പിള്ളൈയും കളത്തിലിറങ്ങിയിട്ടുണ്ട്. കാനഡയിൽ വെച്ച് നടന്ന മത്സരത്തിൽ തുർക്കിക്കെതിരെ പകരക്കാരനായാണ് നിഷാൻ കളിച്ചത്. കൂടാതെ ഖത്തറിന്റെ താസിൻ മുഹമ്മദ് ജംഷീദും (മലയാളി വംശജൻ), ഡി.ആർ കോംഗോയുടെ സാമുവൽ മുട്ടുസാമിയും ഇത്തവണത്തെ ലോകകപ്പ് സ്ക്വാഡുകളിൽ ഇടംപിടിച്ചിട്ടുണ്ട്. മുൻപ് വികാസ് ദൊരാസോ മാത്രമായിരുന്നു ഈ നേട്ടം കൈവരിച്ചിരുന്നത് എങ്കിൽ, ഇത്തവണ കൂടുതൽ ഇന്ത്യൻ വംശജർ ലോകകപ്പിന്റെ ഭാഗമാവുന്നത് വലിയൊരു മാറ്റമായാണ് ഫുട്ബോൾ ലോകം കാണുന്നത്.

Advertisement

Read Also:  ഫിഫ ലോകകപ്പ് ടിക്കറ്റ് നിരക്കുകളെ ന്യായീകരിച്ച് ഇൻഫാന്റിനോ; യുഎസ് പ്രവേശനം നിഷേധിച്ച റഫറിയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് പ്രതികരണം
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.