close
ശനിയാഴ്‌ച, ജൂൺ 13
Advertisement

ഫ്രാങ്ക് സാംബോ ആംഗിസയെ സ്വന്തമാക്കാൻ യുവന്റസ്; നീക്കങ്ങൾ സജീവമാക്കി ഇറ്റാലിയൻ ക്ലബ്

നാപ്പോളിയുമായുള്ള കരാർ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ കാമറൂൺ താരം ഫ്രാങ്ക് സാംബോ ആംഗിസയെ ടീമിലെത്തിക്കാൻ യുവന്റസ് താല്പര്യം പ്രകടിപ്പിക്കുന്നു. അടുത്ത വർഷം കരാർ അവസാനിക്കുന്ന താരത്തിന്റെ സാഹചര്യം മുതലെടുക്കാനാണ് ടൂറിൻ ആസ്ഥാനമായുള്ള ക്ലബ്ബിന്റെ നീക്കം.

യഥാർത്ഥത്തിൽ 2027 ജൂൺ വരെയാണ് ഫ്രാങ്ക് സാംബോ ആംഗിസയ്ക്ക് നാപ്പോളിയുമായി കരാറുള്ളത്. എന്നാൽ, കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട് താരവും ക്ലബ്ബ് അധികൃതരും തമ്മിൽ ഇതുവരെ ധാരണയിലെത്താൻ സാധിച്ചിട്ടില്ല. ഇതോടെ കാമറൂൺ താരത്തിന്റെ നാപ്പോളിയിലെ ഭാവി അനിശ്ചിതത്വത്തിലാണ്.

ഈ സാഹചര്യത്തിലാണ് മറ്റൊരു സെരി എ ക്ലബ്ബായ യുവന്റസ് താരത്തിന്റെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നത്. ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, മധ്യനിരയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുവന്റസ് അധികൃതർ ആംഗിസയെ പരിഗണിക്കുന്നുണ്ട്. ക്ലബ്ബിന്റെ ലിസ്റ്റിൽ താരത്തിന്റെ പേര് ഉൾപ്പെടുത്തിയതായാണ് വിവരം. പരിശീലകൻ ലൂസിയാനോ സ്പല്ലെറ്റിക്കും ഫ്രാങ്ക് സാംബോ ആംഗിസയുടെ പ്രകടനത്തിൽ മതിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement


Read Also:  ഫുട്ബോളിലെ ഏലിയൻ മെസ്സിയാണ്; അർജന്റീന ലോകകപ്പ് നിലനിർത്തുമെന്ന് മെഹ്താബ് ഹുസൈൻ
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.