close
ചൊവ്വാഴ്‌ച, ജൂൺ 30
Advertisement

ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തായതിൽ സന്തോഷം പ്രകടിപ്പിച്ച് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക് വെയ്ൻ മുള്ളിൻ രംഗത്ത്. ഇറാൻ ടീം ടൂർണമെന്റിൽ നിന്ന് പുറത്തുപോയത് വലിയ ആശ്വാസമാണെന്നും, അവർ രാജ്യം വിട്ടപ്പോൾ താൻ സന്തോഷം കൊണ്ട് നൃത്തം ചെയ്തെന്നും അദ്ദേഹം പരസ്യമായി പറഞ്ഞു. വാഷിംഗ്ടണിൽ നടന്ന സുരക്ഷാ അവലോകന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.

ഇറാൻ ടീമിനോട് യുഎസ് അധികൃതർ നേരത്തെ തന്നെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ലോകകപ്പ് കാലയളവിൽ ഇറാൻ താരങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയും, മത്സരങ്ങൾക്ക് ശേഷം അവർ ഉടൻ രാജ്യം വിടണമെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇറാൻ ടീം കൊണ്ടുവരാൻ ഉദ്ദേശിച്ച ആളുകളിൽ പകുതിയിലധികം പേരും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ളവരാണെന്നും, അതിനാൽ അവർക്ക് വിസ നിഷേധിച്ചതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്നും മുള്ളിൻ കൂട്ടിച്ചേർത്തു.

എന്നാൽ, തങ്ങളോട് യുഎസ് അധികൃതർ വളരെ മോശമായാണ് പെരുമാറിയതെന്ന് ഇറാൻ കോച്ച് അമീർ ഗലേനോയി ആരോപിച്ചു. ടൂർണമെന്റിലുടനീളം അർഹിക്കാത്ത അവഗണനയാണ് തങ്ങൾക്ക് നേരിടേണ്ടി വന്നതെന്നും, ഫിഫ ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാൻ ഫുട്ബോൾ ഫെഡറേഷനും മുള്ളിന്റെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്കെതിരെ യാതൊരു തെളിവുമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും ഇറാൻ വ്യക്തമാക്കി.

Advertisement

ഈ വിഷയത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ മൗനവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതേസമയം, നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് തങ്ങൾ അഭിമാനത്തോടെയാണ് മത്സരിച്ചതെന്നും, പ്രതിസന്ധികൾക്കിടയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞെന്നും ഇറാൻ താരങ്ങൾ ലോക്കർ റൂമിൽ എഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കി. ഫെയർ പ്ലേ എന്നത് ഫുട്ബോളിന്റെ ആത്മാവാണെന്നും അവർ ഓർമ്മിപ്പിച്ചു.

Read Also:  വാണിജ്യ താല്പര്യങ്ങൾ തുടർന്നാൽ ഹൈഡ്രേഷൻ ബ്രേക്ക് സ്ഥിരമായേക്കും

Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.